വളരെ പണ്ടേ എൻ്റെ ജിവിതത്തിലേക്ക് കടന്നു വന്നവളാണ് അവൾ..... ഒരുപക്ഷേ എന്തോ ഒരു പ്രത്യേക ആകർഷണം അവളിലേക്ക് എൻ്റെ മനസ്സിനെ പിടിച്ചുവലിച്ചിരുന്നു... ആ കണ്ണുകൾ........ ഞാനതൊന്നും മനസ്സിലാക്കാനോ കാണാനോ ശ്രമിച്ചതേയില്ല...... പുറമേ അവൾ അത്ര സുന്ദരിയൊന്നുമായിരിന്നുന്നില്ല..... അതാവാം ഞാനവളെ പ്രണയിക്കാൻ മുതിരാതിരുന്നതും , സുഹൃതായി പരിഗണിക്കാതിരുന്നതും........ പക്ഷേ അവളിലെ ആ ആകർഷണം മതിയാവുവോളം എനിക്കായി അവൾ നൽകിയിരുന്നു.... അവൾക്കു ഞാൻ ആരൊക്കെ ആയിരുന്നു എന്നുള്ളത് എനിക്കു മനസിലാക്കാൻ കഴിഞ്ഞിരുന്നു ...