Skip to main content

തുമ്പി

                            


                     നനവ്‌ പടർന്ന കൺപീലികൾ ...........
ഞെട്ടലോടെ  ആ അമ്മ ഉണർന്നു ...  എവിടെ എൻ്റെ  തുമ്പി ? തുമ്പി ......

ഓപ്പോളെ  , പറഞ്ഞു മുഴുവിക്കാനാവാതെ മാധവി പൊട്ടിക്കരഞ്ഞു .......


ഈ വരുന്ന മകരത്തിന് എൻ്റെ തുമ്പിക്ക് മൂന്ന് വയസാകും ല്ലേ സേതുവേട്ട?

              അകത്തെ മുറിയിൽ അവൾക്കു വേണ്ടി എന്തക്കയോ ഈ സേതുവേട്ടൻ കരുതിവെച്ചിട്ടുണ്ട് .... അക്ഷരമൊക്കെ എഴുതിപ്പിക്കണം...

അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ പള്ളിക്കൂടത്തിൽ കൊണ്ട് ചെന്ന് ആക്കണം....
                          അല്ലേ ! അച്ഛാ ഇവരൊക്കെ എന്തിനാ വന്നിരിക്കുന്നത്? വിശേഷം ഒന്നുമില്ലല്ലോ ...... ഇത്ര ആൾക്കൂട്ടത്തിന്റെ ഒന്നും ആവിശ്യമില്ല , ഇപ്പോ എല്ലാരും വന്നിട്ടു എന്ത് ചെയ്യാനാ ?

              അവൾ നമ്മുടെ കുറുമ്പി .... അവൾ തീരേ ചെറിയ കുഞ്ഞല്ലേ മാധവി ?

ഒരു പെൺകുഞ്ഞെന്നു തോന്നൽ വരാനായിട്ടു അവളുടെ ശരീരത്തിൽ എന്താ ഇപ്പോ കാര്യമായിട്ട് ......
          എൻ്റെ കുട്ടി ........... അവൾക്കൊരുപാട് വേദനിച്ചിട്ടുണ്ടാകുമോ  അച്ഛാ?

സേതുവേട്ട നോക്കിയേ സൂര്യനസ്തമിക്കുന്നു ...........

ഒരു പൊട്ടു പോലെ അല്ലേ ഉണ്ടാവുള്ളു ? ആ ചുമന്ന പൊട്ട് ...... അത് അവർ തുടച്ചു മാറ്റിയോ സേതുവേട്ട?
                

                  എരിഞ്ഞു തീരുന്ന വിറകുകെട്ടുകൾക്കു ചുറ്റും പ്രതീക്ഷകളുടെയും പ്രാർത്ഥനയുടെയും സൂര്യാസ്തമനം......


തേങ്ങലുകളുടെ ഞെരുക്കങ്ങൾ അവിടെയെല്ലാം ഒരു പുകമറ സൃഷ്ടിച്ചു ......


        എൻ്റെ കൈ എത്തുന്ന ദൂരത്തായിരുന്നു അവൾ ഉറങ്ങിയിരുന്നത് .......

സേതുവേട്ട അവളിപ്പോ ആരെയും പേടിക്കാതെ ഉറങ്ങുവായിരിക്കുമോ? ?

Comments

Popular posts from this blog

ഓർമ്മകൾ

                                                          Madam,         ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി...  New orders are ready to be delivered... Meera process നടക്കട്ടെ... ഞാൻ sign ചെയ്യണ്ടത് എവിടെയാണ്? delivery നീ നോക്കിക്കോളൂ... I am planning to go home. bye, meera.. see you soon... on the way to my home, I opened my laptop and check my Facebook page. I saw one of my friends posts,                                                   'അമ്മ'            അദ്ദേഹം  ഓപ്പറേഷൻ നടത്താമെന്നു പറഞ്ഞു.. നിനക്ക് കണ്ണ് നൽകുവാനായി ഒരാൾ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ട് ഉടനെ നമ്മൾ പോകേണ്ടി വരും.... നിനക്ക് കാഴ്ച കിട്ടുന്ന നിമിഷം മുതൽ നീ ഈ...

അവൾ

                                                          വളരെ  പണ്ടേ  എൻ്റെ   ജിവിതത്തിലേക്ക്  കടന്നു വന്നവളാണ് അവൾ..... ഒരുപക്ഷേ എന്തോ ഒരു പ്രത്യേക ആകർഷണം അവളിലേക്ക്‌ എൻ്റെ മനസ്സിനെ പിടിച്ചുവലിച്ചിരുന്നു... ആ കണ്ണുകൾ........  ഞാനതൊന്നും മനസ്സിലാക്കാനോ കാണാനോ ശ്രമിച്ചതേയില്ല......                  പുറമേ അവൾ അത്ര സുന്ദരിയൊന്നുമായിരിന്നുന്നില്ല..... അതാവാം ഞാനവളെ  പ്രണയിക്കാൻ മുതിരാതിരുന്നതും , സുഹൃതായി പരിഗണിക്കാതിരുന്നതും........ പക്ഷേ അവളിലെ ആ ആകർഷണം മതിയാവുവോളം എനിക്കായി അവൾ നൽകിയിരുന്നു....                                                 അവൾക്കു ഞാൻ ആരൊക്കെ ആയിരുന്നു എന്നുള്ളത് എനിക്കു മനസിലാക്കാൻ കഴിഞ്ഞിരുന്നു ...