*************************************************************
4th standard
നൃത്തവും പാട്ടും എന്ന് വേണ്ട എല്ലാ പരിപാടിക്കും ഞാൻ പങ്കെടുക്കുമാരുന്നു ...
അന്ന് സ്കൂളിൽ മിന്നി തിളങ്ങി നിക്കുന്നസമയത് ... ഞങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ഒരു സർ വന്നു ....
സർ സ്കൂളിലെ എല്ലാവരെയും ഡാൻസ് നോക്കിയിട്ടു 10 പേരെ സെലക്ട് ചെയ്തു അതിൽ ഒരാൾ ഞാനും ....
തലഉയർത്തിപിടിച്ചു ഞാൻ അവിടെയൊക്കെ ഗമയോടെ നടന്നു .....
Dance practise ....
കടമിഴിയിൽ കമലദളം .... pair dance...
"നീയെന്നേ നോക്കണ്ട സമയം വരുമ്പോ എന്നെ നോക്കരുത് ... നിന്നെ കാണാൻ ഒരു ഭംഗിയുമില്ല ... നോക്കിയാ അപ്പോ ഞാൻ കണ്ണടക്കും ..."
ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ പോയിരുന്നു... എന്റെ കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു...
എന്താ മോളെ .. അമ്മേ Athul അണ്ണൻ .... ..
അമ്മ പറഞ്ഞു 12 ഡാൻസ് ഉണ്ടല്ലോ അതിൽ 12 ഡാൻസിലും ആരാ main dancer?? അപ്പൊ മോൾ എന്തിനാ വിഷമിക്കുന്നത് ... പോയി ദൈര്യമായിട്ടു ഡാൻസ് കളിക്ക് ... 'അമ്മ കാണട്ടെ ...
****************************************************************
കഴിവിലാണ് കാര്യം സൗന്ദര്യത്തിലല്ല എന്നൊക്കെ പറയാനെളുപ്പമാണ്....
ആദ്യമായിട്ട് ആ പ്രായത്തിൽ ഉള്ളിൽ തട്ടിയ വേദനയാണ് എനിക്ക് ഭംഗിയില്ല സൗന്ദര്യമില്ല എന്ന തോന്നൽ...... ഉള്ളിൽ എവിടെയക്കെയോ ഉണ്ട് ......
ആ ഒരു ചിന്ത കാരണം ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം തുറന്നു പറയാൻ പോലും പേടിയായിരുന്നു ....
**************************************************************
സകല ദൈവങ്ങളെയും വിളിച്ചു ഉള്ളിലുള്ളതു പറയാനായി ഞാൻ ആൾടെ അടുത്തേക്ക് പോയി....
പക്ഷേ.....
പക്ഷേ.....
"എനിക്കൊരാളെ വല്യ ഇഷ്ടമാണ് ഞാൻ അതവളോട് തുറന്നു പറഞ്ഞാലൊന്നു ആലോചിക്കുവാ..നീയെന്റെ ഒപ്പം നിൽക്കില്ല ? അവൾ എന്നോട് ഇഷ്ടമാണെന്നു പറയുമായിരിക്കും ല്ലേ... "
ഉള്ളിൽ ഒരുപാടു കാർമേഘം ഇരുണ്ടു കൂടിയെങ്കിലും അതൊന്നും പുറമെ കാണിക്കാതെ ഞാൻ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു അവിടുന്ന് അകന്നു പോയി ...
എന്റെ കൂട്ടുകാർ എന്നെ കളിയാക്കി ... നിന്റെ ഈ മുഖത്തിനു ചേരുന്നതാണോ അവൻ ? ഞങ്ങളൊക്കെ ആരുനേൽ എപ്പോഴേ അവൻ എങ്ങോട്ടു ഇഷ്ടമാണെന്നു പറയുമായിരുന്നു ...
എല്ലാരിൽ നിന്നും ഞാൻ ഒരുപാടു കാലം ഞാൻ മാറിനിന്നു ......
എല്ലാരിൽ നിന്നും ഞാൻ ഒരുപാടു കാലം ഞാൻ മാറിനിന്നു ......
***************************************************************
നീയിവിടെ സ്വപ്നം കണ്ടിരിക്കുവാനോ ? പോകണ്ടേ നമുക്ക് ?
ഞാൻ നമ്മുടെ പണ്ടത്തെ കാര്യങ്ങളൊക്കെ ചുമ്മാ ആലോചിച്ചതാ ..
ഞാൻ അന്ന് propose ചെയ്യാൻ വന്നതും .. എന്നെ തനിച്ചാക്കിട്ടു പോയതും എല്ലാം..
നമുക്ക് നാട്ടിൽ പോയി എല്ലാരും ഒത്തു ഓണം ഒക്കെ ഉണ്ടുകഴിഞ്ഞു അതൊക്കെ പറഞ്ഞു വഴക്കിടാം ....
maadhu mithu sithu വാ നമുക്കിറങ്ങാം ......
maadhu mithu sithu വാ നമുക്കിറങ്ങാം ......

പച്ചയായ ജീവിതാനുഭവങ്ങൾ
ReplyDelete