Skip to main content

ഓർമ്മകൾ (2)



*************************************************************
4th standard

നൃത്തവും പാട്ടും എന്ന് വേണ്ട എല്ലാ പരിപാടിക്കും ഞാൻ പങ്കെടുക്കുമാരുന്നു ... 

അന്ന് സ്കൂളിൽ മിന്നി തിളങ്ങി നിക്കുന്നസമയത് ... ഞങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ഒരു സർ വന്നു .... 
സർ സ്കൂളിലെ എല്ലാവരെയും ഡാൻസ് നോക്കിയിട്ടു 10 പേരെ സെലക്ട് ചെയ്തു അതിൽ ഒരാൾ ഞാനും ....

തലഉയർത്തിപിടിച്ചു ഞാൻ അവിടെയൊക്കെ ഗമയോടെ നടന്നു .....

Dance practise ....
കടമിഴിയിൽ കമലദളം .... pair dance...

"നീയെന്നേ നോക്കണ്ട സമയം വരുമ്പോ എന്നെ നോക്കരുത് ... നിന്നെ കാണാൻ ഒരു ഭംഗിയുമില്ല ... നോക്കിയാ അപ്പോ ഞാൻ കണ്ണടക്കും ..." 

ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ പോയിരുന്നു... എന്റെ കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു...

എന്താ മോളെ .. അമ്മേ Athul അണ്ണൻ .... .. 

അമ്മ പറഞ്ഞു 12 ഡാൻസ് ഉണ്ടല്ലോ അതിൽ 12 ഡാൻസിലും ആരാ main dancer?? അപ്പൊ മോൾ എന്തിനാ വിഷമിക്കുന്നത് ... പോയി ദൈര്യമായിട്ടു  ഡാൻസ് കളിക്ക് ... 'അമ്മ കാണട്ടെ ...


****************************************************************
കഴിവിലാണ് കാര്യം സൗന്ദര്യത്തിലല്ല എന്നൊക്കെ പറയാനെളുപ്പമാണ്....

ആദ്യമായിട്ട്  ആ പ്രായത്തിൽ  ഉള്ളിൽ തട്ടിയ വേദനയാണ് എനിക്ക് ഭംഗിയില്ല സൗന്ദര്യമില്ല എന്ന തോന്നൽ...... ഉള്ളിൽ എവിടെയക്കെയോ ഉണ്ട് ......

ആ ഒരു ചിന്ത കാരണം ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം തുറന്നു പറയാൻ പോലും പേടിയായിരുന്നു ....

**************************************************************
സകല ദൈവങ്ങളെയും വിളിച്ചു ഉള്ളിലുള്ളതു പറയാനായി ഞാൻ ആൾടെ  അടുത്തേക്ക് പോയി....

പക്ഷേ.....

"എനിക്കൊരാളെ വല്യ ഇഷ്ടമാണ് ഞാൻ അതവളോട് തുറന്നു പറഞ്ഞാലൊന്നു ആലോചിക്കുവാ..നീയെന്റെ ഒപ്പം നിൽക്കില്ല ? അവൾ എന്നോട് ഇഷ്ടമാണെന്നു പറയുമായിരിക്കും ല്ലേ... "

ഉള്ളിൽ ഒരുപാടു കാർമേഘം ഇരുണ്ടു കൂടിയെങ്കിലും അതൊന്നും പുറമെ കാണിക്കാതെ ഞാൻ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു അവിടുന്ന് അകന്നു പോയി ...

 എന്റെ കൂട്ടുകാർ എന്നെ കളിയാക്കി ... നിന്റെ ഈ മുഖത്തിനു ചേരുന്നതാണോ അവൻ ? ഞങ്ങളൊക്കെ ആരുനേൽ എപ്പോഴേ അവൻ എങ്ങോട്ടു ഇഷ്ടമാണെന്നു പറയുമായിരുന്നു ... 

എല്ലാരിൽ നിന്നും  ഞാൻ  ഒരുപാടു കാലം ഞാൻ മാറിനിന്നു  ......


***************************************************************
നീയിവിടെ സ്വപ്നം കണ്ടിരിക്കുവാനോ ? പോകണ്ടേ നമുക്ക് ? 

ഞാൻ നമ്മുടെ പണ്ടത്തെ കാര്യങ്ങളൊക്കെ ചുമ്മാ ആലോചിച്ചതാ ..

ഞാൻ അന്ന് propose ചെയ്യാൻ  വന്നതും .. എന്നെ തനിച്ചാക്കിട്ടു പോയതും എല്ലാം.. 

നമുക്ക് നാട്ടിൽ പോയി എല്ലാരും ഒത്തു ഓണം ഒക്കെ ഉണ്ടുകഴിഞ്ഞു അതൊക്കെ പറഞ്ഞു വഴക്കിടാം .... 

maadhu mithu sithu വാ നമുക്കിറങ്ങാം ......



Comments

  1. പച്ചയായ ജീവിതാനുഭവങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

ഓർമ്മകൾ

                                                          Madam,         ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി...  New orders are ready to be delivered... Meera process നടക്കട്ടെ... ഞാൻ sign ചെയ്യണ്ടത് എവിടെയാണ്? delivery നീ നോക്കിക്കോളൂ... I am planning to go home. bye, meera.. see you soon... on the way to my home, I opened my laptop and check my Facebook page. I saw one of my friends posts,                                                   'അമ്മ'            അദ്ദേഹം  ഓപ്പറേഷൻ നടത്താമെന്നു പറഞ്ഞു.. നിനക്ക് കണ്ണ് നൽകുവാനായി ഒരാൾ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ട് ഉടനെ നമ്മൾ പോകേണ്ടി വരും.... നിനക്ക് കാഴ്ച കിട്ടുന്ന നിമിഷം മുതൽ നീ ഈ...

അവൾ

                                                          വളരെ  പണ്ടേ  എൻ്റെ   ജിവിതത്തിലേക്ക്  കടന്നു വന്നവളാണ് അവൾ..... ഒരുപക്ഷേ എന്തോ ഒരു പ്രത്യേക ആകർഷണം അവളിലേക്ക്‌ എൻ്റെ മനസ്സിനെ പിടിച്ചുവലിച്ചിരുന്നു... ആ കണ്ണുകൾ........  ഞാനതൊന്നും മനസ്സിലാക്കാനോ കാണാനോ ശ്രമിച്ചതേയില്ല......                  പുറമേ അവൾ അത്ര സുന്ദരിയൊന്നുമായിരിന്നുന്നില്ല..... അതാവാം ഞാനവളെ  പ്രണയിക്കാൻ മുതിരാതിരുന്നതും , സുഹൃതായി പരിഗണിക്കാതിരുന്നതും........ പക്ഷേ അവളിലെ ആ ആകർഷണം മതിയാവുവോളം എനിക്കായി അവൾ നൽകിയിരുന്നു....                                                 അവൾക്കു ഞാൻ ആരൊക്കെ ആയിരുന്നു എന്നുള്ളത് എനിക്കു മനസിലാക്കാൻ കഴിഞ്ഞിരുന്നു ...

തുമ്പി

                                                  നനവ്‌ പടർന്ന കൺപീലികൾ ........... ഞെട്ടലോടെ    ആ അമ്മ ഉണർന്നു ...  എവിടെ എൻ്റെ  തുമ്പി ? തുമ്പി ...... ഓപ്പോളെ  , പറഞ്ഞു മുഴുവിക്കാനാവാതെ മാധവി പൊട്ടിക്കരഞ്ഞു ....... ഈ വരുന്ന മകരത്തിന് എൻ്റെ തുമ്പിക്ക് മൂന്ന് വയസാകും ല്ലേ സേതുവേട്ട?               അകത്തെ മുറിയിൽ അവൾക്കു വേണ്ടി എന്തക്കയോ ഈ സേതുവേട്ടൻ കരുതിവെച്ചിട്ടുണ്ട് .... അക്ഷരമൊക്കെ എഴുതിപ്പിക്കണം... അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ പള്ളിക്കൂടത്തിൽ കൊണ്ട് ചെന്ന് ആക്കണം....                           അല്ലേ ! അച്ഛാ ഇവരൊക്കെ എന്തിനാ വന്നിരിക്കുന്നത്? വിശേഷം ഒന്നുമില്ലല്ലോ ...... ഇത്ര ആൾക്കൂട്ടത്തിന്റെ ഒന്നും ആവിശ്യമില്ല , ഇപ്പോ എല്ലാരും വന്നിട്ടു എന്ത് ചെയ്യാനാ ?               അവൾ നമ്മുടെ...